തൊടുപുഴ: സുധീരന്റെ ജനരക്ഷായാത്ര തീരുമ്പോള്‍ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പുകൂടി ഉണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കേരളത്തിലെ രണ്ടു ഗ്രൂപ്പുകളെ യോജിപ്പിക്കാനാണ് സുധീരനെ സോണിയാ ഗാന്ധി നിയോഗിച്ചത്. എന്നാല്‍ സുധീരന്റെ ജാഥ തീരുമ്പോള്‍ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പുകൂടി ഉണ്ടാകും. കോണ്‍ഗ്രസ് നാമാവശേഷമാകും. ബിഡിജെഎസിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തെറ്റാണ്. വിത്തിട്ടാല്‍ ആദ്യം വേരാണ് വളരുന്നത്. പിന്നീടേ പുറത്തേക്ക് വളരൂ. എസ്എന്‍ഡിപി യോഗം രൂപീകരിച്ച പാര്‍ട്ടി ഇപ്പോള്‍ വേരു വളരുന്ന അവസ്ഥയിലാണ്. അംഗത്വ പ്രചാരണം നടന്നുവരുന്നു. അപേക്ഷയും 25 രൂപ പ്രവേശനഫീസും നല്‍കിയാല്‍ ആര്‍ക്കും അംഗമാകാം. ഓരോ നിയോജകമണ്ഡലത്തിലും 15000 അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം. എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ താല്‍പര്യമുളളവര്‍ മാത്രം ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതി. മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ തുടരാം. ബിജെപി ചില ഇടങ്ങളില്‍ സമത്വ മുന്നേറ്റ യാത്രയുമായി സഹകരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ വരാതിരുന്നത് സുധീരന്റെ വിലക്കുകൊണ്ടാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാകാം അമിത്ഷായെ കെ.എം മാണി കാണാന്‍ ഒരുങ്ങുന്നത്. അതില്‍ ഒരു തെറ്റുമില്ല. ഇപ്പോള്‍ താനാണ് കാണാന്‍ പോകുന്നതെങ്കില്‍ വലിയ കോലാഹലം ഉണ്ടായേനെ. കോണ്‍ഗ്രസ് നാമാവശേഷമാകും. ആരോപണവിധേയരായ ഉമ്മന്‍ ചാണ്ടി കോടതി സ്‌റ്റേയുടെ ബലത്തില്‍ രാജിവെക്കാതിരിക്കുന്നതും കെ.ബാബു രാജി പിന്‍വലിച്ചതും രാഷ്‌ട്രീയ ധാര്‍മ്മികതയാണോ എന്ന ചോദ്യത്തിന് ധാര്‍മ്മികത ഓരോരുത്തരും സ്വയം തീരുമാനിക്കണമെന്നായിരുന്നു വെളള
ാപ്പളളിയുടെ മറുപടി.
തൊടുപുഴ: സുധീരന്റെ ജനരക്ഷായാത്ര തീരുമ്പോള്‍ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പുകൂടി ഉണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കേരളത്തിലെ രണ്ടു ഗ്രൂപ്പുകളെ യോജിപ്പിക്കാനാണ് സുധീരനെ സോണിയാ ഗാന്ധി നിയോഗിച്ചത്. എന്നാല്‍ സുധീരന്റെ ജാഥ തീരുമ്പോള്‍ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പുകൂടി ഉണ്ടാകും. കോണ്‍ഗ്രസ് നാമാവശേഷമാകും. ബിഡിജെഎസിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തെറ്റാണ്. വിത്തിട്ടാല്‍ ആദ്യം വേരാണ് വളരുന്നത്. പിന്നീടേ പുറത്തേക്ക് വളരൂ. എസ്എന്‍ഡിപി യോഗം രൂപീകരിച്ച പാര്‍ട്ടി ഇപ്പോള്‍ വേരു വളരുന്ന അവസ്ഥയിലാണ്. അംഗത്വ പ്രചാരണം നടന്നുവരുന്നു. അപേക്ഷയും 25 രൂപ പ്രവേശനഫീസും നല്‍കിയാല്‍ ആര്‍ക്കും അംഗമാകാം. ഓരോ നിയോജകമണ്ഡലത്തിലും 15000 അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം. എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ താല്‍പര്യമുളളവര്‍ മാത്രം ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതി. മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ തുടരാം. ബിജെപി ചില ഇടങ്ങളില്‍ സമത്വ മുന്നേറ്റ യാത്രയുമായി സഹകരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ വരാതിരുന്നത് സുധീരന്റെ വിലക്കുകൊണ്ടാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാകാം അമിത്ഷായെ കെ.എം മാണി കാണാന്‍ ഒരുങ്ങുന്നത്. അതില്‍ ഒരു തെറ്റുമില്ല. ഇപ്പോള്‍ താനാണ് കാണാന്‍ പോകുന്നതെങ്കില്‍ വലിയ കോലാഹലം ഉണ്ടായേനെ. ആരോപണവിധേയരായ ഉമ്മന്‍ ചാണ്ടി കോടതി സ്‌റ്റേയുടെ ബലത്തില്‍ രാജിവെക്കാതിരിക്കുന്നതും കെ.ബാബു രാജി പിന്‍വലിച്ചതും രാഷ്‌ട്രീയ ധാര്‍മ്മികതയാണോ എന്ന ചോദ്യ
ത്തിന് ധാര്‍മ്മികത ഓരോരുത്തരും സ്വയം തീരുമാനിക്കണമെന്നായിരുന്നു വെളളാപ്പളളിയുടെ മറുപടി.
















