സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ തോറ്റ് പരമ്പര അടിയറവച്ച ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ആശ്വാസ ജയം. മൂന്നാം മത്സരത്തില്‍ 15 റണ്‍സിന്റെ ജയം നേടി ഓസ്‌ട്രേലിയ. എല്ലിസ് പെറിയുടെ ഓള്‍റൗണ്ട് മികവാണ് (55 നോട്ടൗട്ട്, നാലു വിക്കറ്റ്) അവരെ തുണച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ – 136/5 (20), ഇന്ത്യ – 121/8 (20).
ടോസ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ എല്ലിസ് പെറിയുടെ അര്‍ധശതകത്തിന്റെ മികവിലാണ് 136 റണ്‍സെടുത്തത്. മികച്ച കൂട്ടുകെട്ടുകള്‍ ഉയര്‍ത്താനാകാതെ ഇന്ത്യന്‍ വനിതകള്‍ 15 റണ്‍ അകലെ ഇടറി വീണു. വെല്ലസ്വാമി വനിത (28) ടോപ് സ്‌കോറര്‍. നാലോവറില്‍ 12 റണ്‍ വഴങ്ങിയാണ് എല്ലിസ് നാലു വിക്കറ്റെടുത്തത്. എല്ലിസ് മത്സരത്തിലെയും ഇന്ത്യയുടെ ഝുലന്‍ ഗോസ്വാമിപരമ്പരയുടെയും താരം.
















