കൊല്‍ക്കത്ത: സമൂഹത്തിനു ഘാപ് പഞ്ചായത്തുകള്‍ ഗുണകരമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഒന്നോ രണ്ടോ തെറ്റുകള്‍ പെരുപ്പിച്ചുകാട്ടി ഘാപ് പഞ്ചായത്തുകള്‍ മോശമെന്നു മുദ്രകുത്താനാവില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
ഘാപ് പഞ്ചായത്തുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചതല്ല. ഇത് കഴിഞ്ഞ 800 വര്‍ഷമായി ഇവിടെയുണ്ട്. സ്ത്രീധനം പോലുള്ള സാമൂഹിക അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതുള്‍പ്പെടെ സാമൂഹിക നവീകരണത്തിനു ഘാപ് പഞ്ചായത്തുകള്‍ക്കു സാധിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകള്‍ സമൂഹത്തിനു ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഗ്രാമ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് ഘാപ് പഞ്ചായത്തുകള്‍. ഈ നാട്ടുക്കൂട്ടങ്ങള്‍ അഭിമാനക്കൊലയുള്‍പ്പെടെ നിരവധി കുപ്രസിദ്ധ നടപടികള്‍ക്കൊണ്ട് അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
















