കൊളംബോ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെയുടെ മകന്‍ യോഷിത രജപക്‌സെ അറസ്റ്റില്‍. യോഷിത നാവിക സേന ഓഫീസറാണ്. സ്വകാര്യ ടെലിവിഷന്‍ ചാനലായ കാള്‍ട്ടണ്‍ സ്‌പോര്‍ട്‌സ് നെറ്റുവര്‍ക്കിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാസങ്ങളായി ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയായിരുന്നു.
കൊളംബോയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യോഷിതയെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. സിഎന്‍എസ് ചെയര്‍മാന്‍ രോഹന്‍ വെലിവിത, ക്രിക്കറ്റ് താരം അര്‍ജുന രണതുംഗയുടെ സഹോദരന്‍ നിഷാന്ത രണതുംഗ എന്നിവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. നിഷാന്ത രണതുംഗ ചാനലിന്റെ ചീഫ് എക്‌സിക്യുട്ടീവാണ്.
ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമാണു പ്രതികള്‍ക്കെതിരായ കുറ്റം.
















