ന്യൂദല്‍ഹി: വന്‍കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി നാം പാഴാക്കിയത് 62,000 കോടി രൂപയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്കണോമിക് ടൈംസിന്റെ ബിസിനസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയാണ് തന്റെ സര്‍ക്കാരിന് ലഭിച്ചത്. ഭരണം രണ്ടു വര്‍ഷമാകും മുന്‍പ് ആ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. വിദേശ നിക്ഷേപക്കാര്യത്തിലും വളര്‍ച്ചയിലും നാം ഇന്ന് മറ്റുള്ളവരുടെ മുന്‍പിലാണ്.
സബ്‌സിഡികള്‍ അര്‍ഹതയുള്ള പാവപ്പെട്ടവര്‍ക്ക് വേണം ലഭിക്കണം. സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് ലഭിക്കുമ്പോഴാണ് അത് സബിസിഡിയാകുന്നത്. വ്യവസായികള്‍ക്ക് ലഭിക്കുമ്പോള്‍ അത് ആനുകൂല്യങ്ങളാകും. മോദി പറഞ്ഞു. പഴകിയ അനാവശ്യ നിയമങ്ങളാണ് ജനങ്ങള്‍ക്കും ബിസിനസിനും തടസമുണ്ടാക്കുന്നത്. അദ്ദേഹം പറഞ്ഞു.
















