കോട്ടയം: മുപ്പത്തിരണ്ടാമത് ദര്‍ശന കോട്ടയം അന്താരാഷ്‌ട്ര പുസ്തക മേളയ്‌ക്ക് തിരിതെളിഞ്ഞു. ഫെബ്രുവരി ഏഴ് വരെയാണ് മേള നടക്കുന്നത്. 150ലേറെ പ്രസാദകരാണ് മേളയില്‍ പങ്കെടുക്കുന്നത്. പുസ്തകമേള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രൊഫ. എം. തോമസ് മാത്യു, ജോസ് കെ. മാണി, സജിത ശങ്കര്‍, ജോഷി ഫിലിപ്പ്, യു.വി. ജോസ്, ഡോ. പി.ആര്‍. സോന, റവ. ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ഡോ. പി.ആര്‍. സോന അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തി. പുതു തലമുറ പുസ്തക വായന ശീലമാക്കണം. പത്ര വായനയുടെ കാര്യത്തില്‍ മലയാളികളുടെ കൗതുകം വളരെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തും. ജോസ് കെ മാണി എംപി ഡയറക്ടറി പ്രകാശനവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ദര്‍ശന കലാസന്ധ്യ ഉദ്ഘാടനവും, സജിത ആര്‍ ശങ്കര്‍ ഫോട്ടോ പ്രദര്‍ശനവും, കളക്ടര്‍ യു.വി. ജോസ് ദര്‍ശനവാണി പ്രകാശനവും നടത്തി.
















