തൊടുപുഴ: ജീപ്പ് മോഷക്കേസില്‍ രണ്ടാം പ്രതിയെ പോലീസ് പിടികൂടി.പുറപ്പുഴ അടപ്പുകല്ലുങ്കല്‍ രാജുമോന്‍ എന്നു വിളികുന്ന രാജേഷ് (31)നെയാണ് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം ഓടിച്ചിട്ട് പിടികൂടിയത്.2015 ഡിസംബര്‍ 22നു തൊടുപുഴ പേ അന്‍ഡ് പാര്‍ക്കിനു സമീപത്തു നിന്നു പട്ടാപ്പകല്‍ ജീപ്പ് മോഷ്ടിച്ച കേസിലെ പ്രതിയാണ് രാജേഷ്.ഒന്നാം പ്രതിയെ പോലിസ് അന്നു തന്നെ പിടികൂടി ജീപ്പും കസ്റ്റഡിയിലെടുത്തിരുന്നു.തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യു, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് എസ് ഐ വിനോദ്കുമാര്‍,എസ് ഐ കുട്ടിയച്ചന്‍ എന്നിവര്‍ ചേര്‍ന്നുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
















