ന്യൂദല്‍ഹി: വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ കാതലായ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഇതോടെ പാസ്‌പോര്‍ട്ട് എടുക്കുക വളരെഎളുപ്പമായി. ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും പൗരത്വം വ്യക്തമാക്കുന്ന, കുടുംബ വിവരങ്ങള്‍ അടങ്ങിയ, ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലവും അപേക്ഷയ്‌ക്ക് ഒപ്പമുണ്ടെങ്കില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്‌ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. നിലവില്‍ ഇതിന് പോലീസ് വേരിഫിക്കേഷന്‍ വേണ്ടതിനാല്‍ ഒരു മാസത്തിലേറെയാണ് എടുക്കുന്നത്.
പാസ്‌പോര്‍ട്ട് നല്‍കിയ ശേഷമാകും ഇനി പോലീസ് വേരിഫിക്കേഷന്‍. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല. വേരിഫിക്കേഷനില്‍ മോശം റിപ്പോര്‍ട്ട് ലഭിച്ചാല്‍ പാസ്‌പോര്‍ട്ട് പിന്‍വലിക്കും.
















