ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതിയില്‍ 439 ജീവന്‍ രക്ഷാ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തും. ക്യാന്‍സര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കായുള്ള 250ഓളം മരുന്നുകളാണ് നിലവില്‍ ജന്‍ ഔഷധി പദ്ധതി വഴി കുറഞ്ഞ രാജ്യത്ത് വിറ്റഴിക്കുന്നത്. 40 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവിലാണ് ഇവിടെ മരുന്നുകള്‍ ലഭ്യമാക്കുന്നത്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 121ജന്‍ ഔഷധി കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ചോടെ 300 ഔഷധി കേന്ദ്രങ്ങള്‍കൂടി ആരംഭിക്കുന്നതാണ്. 2017ല്‍ ഇത് 3000 ആക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കിയിച്ചുണ്ട്.
പ്രമേഹം, ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതിനാല്‍ ഇവര്‍ക്കും ജീവന്‍രക്ഷാ മരുന്നുകള്‍ തുച്ഛമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചത്.
















