ന്യൂദല്‍ഹി: ആകാശത്ത് അജ്ഞാത ബലൂണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രത പ്രഖ്യാപിച്ചു.ആകാശത്ത് ബലൂണ്‍ കണ്ടെന്നു പറഞ്ഞ് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോള്‍ ലഭിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും ബലൂണ്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡിസിപി ഡികെ ഗുപ്ത പറഞ്ഞു. അതിനിടെ രാജസ്ഥാനിലെ ബാര്‍മറില്‍ ,കാശത്തു കണ്ട ബലൂണ്‍ പോലെയുള്ള അജ്ഞാത വസ്തു സുഖോയ് യുദ്ധവിമാനം പറത്തിയ പൈലറ്റ് വെടിവച്ചു വീഴ്ചത്തി.
പാക് അതിര്‍ത്തിയിലാണ് ഇതു കണ്ടത്. അതില്‍ ആപല്ക്കാരിയായ സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിരോധ അധികൃതര്‍ പറഞ്ഞു. ബലൂണ്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
















