ന്യൂദല്‍ഹി: വനിതാ ഐപിഎസ് ഓഫീസര്‍ അപര്‍ണ്ണാകുമാര്‍ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിന്‍സണ്‍ മാസിഫ് കീഴടക്കി. ജനുവരി 17നാണ് 17,000 അടി ഉയരമുള്ള കൊടുമുടി കീഴടക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യുപി കേഡര്‍ ഉദ്യോഗസ്ഥയാണ് അപര്‍ണ്ണാകുമാര്‍.
കൊടുമുടിയില്‍ ദേശീയ പാതകയും യുപിയുടെ പതാകയും അപര്‍ണ്ണ ഉയര്‍ത്തി. യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, ഇന്തോനേഷ്യയിലെ കാര്‍സ്‌റ്റെന്‍സ് പിരമിഡ്, താന്‍സാനിയയിലെ മൗണ്ട് കിളിമന്‍ജാരോ, തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോണ്‍കാഗ എന്നിവയും അപര്‍ണ്ണ കീഴടക്കിയിട്ടുണ്ട്.
















