ന്യൂദല്‍ഹി: റെയില്‍വേ വികസനത്തിന് സംയുക്ത സംരംഭം ആരംഭിക്കാന്‍ ഭാരത റെയില്‍വേയും കേരളവും തമ്മില്‍ കരാറായി. റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വേദപ്രകാശ് ദുദേജയും കേരള ഗതാഗത സെക്രട്ടറി ശിവശങ്കറും കരാറില്‍ ഒപ്പിട്ടു.
റെയില്‍വികസനം, വിഭവ സമാഹരണം. ഭൂമി ഏറ്റെടുക്കല്‍, പദ്ധതി നിര്‍വ്വഹണം സുപ്രധാന പദ്ധതികളുടെ നിരീക്ഷണം തുടങ്ങിയവയ്‌ക്ക് കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭം തുടങ്ങുമെന്ന് കഴിഞ്ഞ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതു പ്രകാരമാണ് നടപടി. സഹകരണ ഫെഡറലിസം നിലവില്‍ വന്നിരിക്കുകയാണെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
400 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കാനുള്ള വന്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിട്ടത്.ഇതിന് വളരെ അധികം പണം വേണം.മന്ത്രി പറഞ്ഞു.
















