ന്യൂദല്‍ഹി: ഭാരതത്തില്‍ അഴിമതി കുറഞ്ഞെന്നും അഴിമതിപ്പട്ടികയില്‍ ഭാരതത്തിന്റെ സ്ഥാനം വളരെയേറെ മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ട്. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
അഴിമതിക്കാര്യത്തില്‍ 168 രാജ്യങ്ങളില്‍ 76-ാം സ്ഥാനത്താണ് ഭാരതമിപ്പോള്‍. 2014ല്‍ നാം 85-ാമതായിരുന്നു.
2013ല്‍ 94-ാം സ്ഥാനത്തും. വിദഗ്ധരുടെ അഭിപ്രായമടക്കം പല ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുന്നത്. ചൈന പട്ടികയില്‍ 83-ാം സ്ഥാനത്താണ്. ഒന്നാമത് ഡെന്‍മാര്‍ക്കാണ്. പട്ടികയില്‍ ഏറ്റവും താഴെ വടക്കന്‍ കൊറിയയും സൊമാലിയയുമാണ്. അമേരിക്ക പതിനാറാമതാണ്. ബ്രിട്ടന്‍ പത്താമതും.
ജര്‍മ്മനിയും ലക്‌സംബര്‍ഗും പത്താം സ്ഥാനം ബ്രിട്ടനൊപ്പം പങ്കിടുന്നു. ഫിന്‍ലാന്‍ഡ്(രണ്ട്) സ്വീഡന്‍( മൂന്ന്) ന്യൂസീലാന്‍ഡ്(നാല്) നെതര്‍ലാന്‍ഡ്‌സ്( അഞ്ച്) നോര്‍വ്വേ(ആറ്) സ്വിറ്റ്‌സര്‍ലാന്‍ഡ്(ഏഴ്) സിംഗപ്പൂര്‍(എട്ട്) കാനഡ(ഒന്‍പത്) എന്നിവയാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍. റഷ്യ 119-ാമത് സ്ഥാനത്താണ്.
















