അടിമാലി: അംഗന്‍വാടിയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായിരുന്ന ദമ്പതികള്‍ കോടതിയില്‍ കീഴടങ്ങി. അടിമാലി പറുക്കുടി സിറ്റിയില്‍ പറക്കുടി വീട്ടില്‍ റോയി(40) ഭാര്യ സെല്‍ജി (30) എന്നിവരാണ് അടിമാലി ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച പറുകുടി സിറ്റിയിലെ അംഗന്‍വാടിയില്‍ നിന്നും 5 വെടിയുണ്ടകള്‍ ടീച്ചര്‍ കണ്ടെത്തിയത്. വിവരം അടിമാലി പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് റോയിയേയും ഭാര്യയേയും, അംഗന്‍വാടി ഹെല്‍പ്പര്‍ ദേവുവിനെയും പ്രതിചേര്‍ത്ത് കേസ് എടുത്തത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് മുഖ്യപ്രതികളായ ദമ്പതികള്‍ കോടതിയില്‍ ഹാജരായത്. കോടതി ഇവര്‍ക്ക് ജാമ്യം അനുവധിക്കുകയും ചെയ്തു.ഹെല്‍പ്പര്‍ ദേവു ഇപ്പോഴും ഒളിവിലാണ്.
















