ലക്‌നോ: നെഞ്ചുവേദനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ് അദ്ദേഹം.
ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
2014 ജൂലൈ 22 മുതല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ സ്ഥാനം വഹിച്ചു വരുന്ന അദ്ദേഹം എ.ബി.വാജ്‌പേയ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു.
















