ഗോഹട്ടി: അരുണാചല്‍പ്രദേശില്‍ രാഷ്‌ട്രപതിഭരണത്തിനു അംഗീകാരം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ രാഷ്‌ട്രപതി അംഗീകരിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അരുണാചലില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനു ശേഷം കാബിനറ്റ് തീരുമാനം രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.
നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കുകയും ഈ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു രാഷ്‌ട്രപതിഭരണത്തിനു കേന്ദ്ര കാബിനറ്റ് ശുപാര്‍ശ ചെയ്തത്.
ഇതിനുമുന്‍പ് 1979 നവംബര്‍ മൂന്നിനാണ് അരുണാചലില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.
















