ന്യൂദല്‍ഹി: പാര്‍ട്ടി അദ്ധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പുതിയ വിജയലക്ഷ്യങ്ങള്‍ താണ്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും സമ്പന്നമായ സംഘടനാ പ്രവര്‍ത്തന പരിചയവും അതിന് അദ്ദേഹത്തെ സഹായിക്കും, മോദി ട്വിറ്റര്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.
















