ന്യൂദല്‍ഹി:അസഹിഷ്ണുതയെന്ന പേരില്‍ സാഹിത്യ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. കെ. സിങ്.
ജയ്‌പൂര്‍ സാഹിത്യോത്സവത്തിനിടെ ബോളീവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്‌ക്കെതിരേയും വി. കെ. സിങ് പ്രതികരിച്ചു. ഭാരതത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വലിയ തമാശയാണെന്നാണ് കരണ്‍ ജോഹറിന്റെ പ്രസ്താവന.
സാഹിത്യ അവാര്‍ഡുകള്‍ തിരിച്ച് നല്‍കിയിട്ടുള്ളവരെല്ലാം യുപിഎ ഭരണകാലത്ത് സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളവരാണ്.
പത്താന്‍കോട്ട് ഭീകരാക്രമണം ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയത്തില്‍ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്‌ട്രീയവും സൈന്യവും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യത്തിനുള്ള മറുപടിയായി സേനയെ മുന്നില്‍ നിന്നുനയിക്കുമ്പോള്‍ ശത്രു ആരെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ രാഷ്‌ട്രീയത്തില്‍ യഥാര്‍ത്ഥ ശത്രുവിനെ മനസിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ രാഷ്‌ട്രീയപ്രവര്‍ത്തനം ഏറെ കഠിനമാണ്. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് രാഷ്‌ട്രീയവും മെച്ചപ്പെടുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
















