മനാമ: അദൃശ്യരായി ഭീകരതയെ സാഹയിക്കുന്നതില്ലാതാക്കാന്‍ അറബ് രാജ്യങ്ങളും ഭാരതവും ഭീകരതയ്‌ക്കെതിരേ ഒന്നിക്കണമെന്നുപറഞ്ഞ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഭീകരതയെ മതപരിഗണനകളില്‍നിന്നു വേര്‍പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
അറബ്-ഭാരത കോ-ഓപ്പറേഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അറബ് ലീഗ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിക്കുകയായിരുന്നു സുഷമ.
ഭീകരതയെ സഹായിക്കുന്നവര്‍ മനസിലാക്കേണ്ടത് ഭീകരര്‍ക്ക് അവരുടെ അജണ്ടയുണ്ടെന്നാണ്. അവരെ പിന്തുണയ്‌ക്കുന്നവര്‍ ലാക്കാക്കുന്നതിനേക്കാള്‍ അപകടകരമായ നേട്ടം ഭീകരര്‍ ഉണ്ടാക്കുന്നുണ്ട്. ഈ യോഗം ഒരു വഴിത്തിരിവാണ്.
ഭീകരതയ്‌ക്ക് മതപരിഗണനയില്ല. അത് ജനങ്ങളുടെ വിശ്വാസത്തെ ദുസ്സ്വാധീനിക്കുന്നു. ഭാരതം പിന്തുടരുന്ന വൈവിദ്ധ്യത്തിലെ ഏകത്വം മാതൃകയാക്കാവുന്നതാണ്. ഭാരത ഭരണഘടന എല്ലാത്തരം വിശ്വാസങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നു. പ്രസംഗത്തില്‍ സമൂഹ മൈത്രിയെക്കുറിച്ചുള്ള ഖുറാന്‍ വചനങ്ങളും സുഷമ ഉദ്ധരിച്ചു.
ലാ ഇക്രാ ഫി അല്‍ ദീന്‍ (നമുക്ക് മതത്തില്‍ നിര്‍ബന്ധം വേണ്ട), ലാ ഖും ദീന്‍ ഒ ഖും വാ ഇല്‍ യാ ദീന്‍ (നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക്, എന്റേത് എനിക്ക്), സുഷമ പറഞ്ഞു.
















