Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേതാജിയുടെ ചിതാഭസ്മത്തെപ്പോലും നെഹ്‌റു ഭയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 09:31 pm IST
in India

ന്യൂദല്‍ഹി: നേതാജിയുടേതെന്ന പേരില്‍ ടോക്കിയോയിലെ റങ്കോജി ബുദ്ധക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം മടക്കിക്കൊണ്ടുവരാന്‍ പോലും ഭാരതം ഭരിച്ച ജവഹര്‍ ലാല്‍ നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഭയപ്പെട്ടിരുന്നു. കനത്ത രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നതായി ഇന്നലെ പുറത്തുവിട്ട ചിലരേഖകളില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ രേഖയാണ് പുറത്തുവന്നത്. ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് ബ്യൂറോയും വിദേശകാര്യ മന്ത്രാലയവും തമ്മില്‍ നടന്ന എഴുത്തുകുത്തുമായി ബന്ധപ്പെട്ട ഫയലാണിത്.

ടോക്കിയോയിലെ എംബസിയാണ് രങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഭാരതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചത്. വര്‍ഷങ്ങളായി ഓരോ നയതന്ത്രപ്രതിനിധിയും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 200 പേജുള്ള ഫയലില്‍ ഈ കത്തുകളെല്ലാമുണ്ട്. എന്നാല്‍ 45ല്‍ വിമാനപകടത്തില്‍ നേതാജി മരിച്ചെന്ന് വിശ്വസിക്കാത്ത, നേതാജിയുടെ കുടുംബത്തില്‍ നിന്നും പൊതുജനങ്ങളിലെ ഒരു വിഭാഗത്തില്‍ നിന്നും മോശം പ്രതികരണം ഉണ്ടായേക്കാമെന്നും അതിനാല്‍ ചിതാഭസ്മം കൊണ്ടുവരേണ്ടെന്നുമാണ് ഭാരത സര്‍ക്കാര്‍ വാദിക്കുന്നതെന്ന് രേഖകള്‍ വെളിവാക്കുന്നു.

മോശം പ്രതികരണത്തെപ്പറ്റി 76 ജൂലൈയില്‍ (അടിയന്തരാവസ്ഥക്കാലത്ത്) വിദേശകാര്യമന്ത്രാലയത്തിലെ അന്നത്തെ വടക്ക്, കിഴക്കനേഷ്യന്‍ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി എന്‍.എന്‍. ഢായാണ് ചൂണ്ടിക്കാട്ടുന്നത്. 76 ആഗസ്റ്റില്‍ അന്നത്തെ ജോയിന്റ് സെക്രട്ടറി ടി.വി. തേജേശ്വറും ചിതാഭസ്മം കൊണ്ടുവരരുതെന്നും അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

നേതാജിയുടെ കുടുംബവും ഫോര്‍വേര്‍ഡ് ബ്ലോക്കും ചിതാഭസ്മത്തെ അംഗീകരിക്കില്ല. ചിതാഭസ്മം മടക്കിക്കൊണ്ടുവന്നാല്‍ ബംഗാളിലെയും ഭാരതത്തിലെയും ജനങ്ങള്‍ക്കു മേല്‍അടിയന്തരാവസ്ഥ മുതലെടുത്ത് കള്ളക്കഥ അടിച്ചേല്‍പ്പിക്കുകയാണെന്ന് പ്രചാരണം വരും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇതായിരിക്കും പ്രധാന പ്രചാരണ വിഷയം- തേജേശ്വറിന്റെ കുറിപ്പില്‍ പറയുന്നു.

നേതാജിയുടെ 119ാം ജന്മദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 100 ഡിജിറ്റല്‍ രേഖകള്‍ പുറത്തുവിട്ടത്. നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ സൈറ്റില്‍ നിന്ന് ഇനി ഇവ ആര്‍ക്കും കാണാനും കോപ്പി എടുത്ത് സൂക്ഷിക്കാനും കഴിയും. ഒരോ മാസവും 25 രേഖകള്‍ വീതം ലഭ്യമാക്കാനാണ് പദ്ധതി.

നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നടന്ന ചടങ്ങില്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. മോദി നേതാജിയുടെ കുടുംബാംഗങ്ങളുമായി അല്പനേരം സംസാരിക്കുകയും ചെയ്തു. ഭാരതത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കും വരെ പോരാടാന്‍ തീരുമാനിച്ചുള്ള ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തിന്റെ കോപ്പി മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇത് ഭാരതത്തിന്റെ സുതാര്യ ദിനമാണ്. പ്രധാമന്ത്രിയുടെ നടപടിയെ പൂര്‍ണ്ണമനസോടെ സ്വാഗതം ചെയ്യുന്നു. ബോസ് കുടുംബത്തിന്റെ വക്താവും നേതാജിയുടെ അനന്തരവന്റെ മകനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

സത്യം മറച്ചുവയ്‌ക്കാന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ നശിപ്പിച്ചതായി അദ്ദേഹം നേരത്തെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷ്യയിലും ജര്‍മ്മനിയിലും ബ്രിട്ടനിലും അമേരിക്കയിലും കിടക്കുന്ന അമൂല്യമായ രേഖകള്‍ കൂടി ഭാരതം കരസ്ഥമാക്കി പുറത്തുവിടണം. അദ്ദേഹം പറഞ്ഞു.

നേതാജി വിമാനപകടത്തില്‍ മരിച്ചുവെന്നതിന് സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. കൃത്യമായ തെളിവുകളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സുരേഷ് ബോസിന് എഴുതിയ കത്തിലും സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളത്. എല്ലാം മറച്ചുവയ്‌ക്കാനുള്ള മുന്‍സര്‍ക്കാരുകളുടെ മനോഭാവമല്ല മോദി സര്‍ക്കാരിനുള്ളത്. ഫയലുകള്‍ അനാവരണം ചെയ്ത നല്ല നടപടി വഴി ഇത് വ്യക്തമായിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു. ഏഴു പതിറ്റാണ്ടായി ബോസിന്റെ കുടുംബം ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് നേതാജിയുടെ അനന്തരവന്‍ അര്‍ദ്ധേന്ദു ബോസ് പറഞ്ഞു.

ബോസിന്റെ മരണത്തിലെ ദുരൂഹതയും നെഹ്‌റു കുടുംബം നേതാജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച ക്രൂരതയും നിന്ദയും നേതാജിയുടെ പേരു പോലും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ നടത്തിയ ശ്രമങ്ങളും എല്ലാം കുറെയെങ്കിലും ഇവയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഡിസംബറില്‍ പ്രധാനമന്ത്രി നേതാജിയെ സംബന്ധിച്ച 33 രഹസ്യ ഫയലുകള്‍ പുറത്തുവിട്ടിരുന്നു.

രാവിലെ പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നേതാജിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജീവ് പ്രതാപ് റൂഡി, എല്‍.കെ. അദ്വാനി, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.