ന്യൂദല്‍ഹി: ഐഎസ് എന്ന അന്താരാഷ്‌ട്ര ഭീകരസംഘടന ഭാരതത്തില്‍ വേരോട്ടമുണ്ടാക്കിയെന്ന് വ്യക്തമായ സൂചന. റിപ്പബഌക് ദിനാഘോഷം അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് ഐബി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എന്‍ഐഎയും ഭാരത രഹസ്യാന്വേഷണ ഏജന്‍സികളും അമേരിക്കന്‍ രഹസ്യനേ്വഷണ ഏജന്‍സിയായ സിഐഎയുടെ സഹായത്തോടെ രാജ്യമൊട്ടാകെ നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഇരുപതിലേറെ ഐഎസുകാരാണ്.
ഐഎസ് കമ്പ്യൂട്ടറുകളും ഫോണുകളും നിരന്തരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന സിഐഎയാണ് ഭാരത ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയത്.ഇതിന്റെ ഫലമായി നിരവധി ഐഎസ് സഌപ്പിംഗ് സെല്ലുകളാണ് കഴിഞ്ഞ ദിവസങ്ങളായി നാം തകര്‍ത്തത്.സിഐഎ നല്‍കിയ വിവരങ്ങളെത്തുടര്‍ന്നാണ് ഭാരതത്തിലെ ഐഎസ് ഭീകരരുടെ കോളുകള്‍ ചോര്‍ത്താനും വാട്ട്‌സാപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങള്‍ പിടിച്ചെടുക്കാനും സാധിച്ചത്. അങ്ങനെയാണ് ഇത്രയേറെപ്പേര്‍ കുടുങ്ങിയത്.
ജനുവരി പകുതിക്ക് യൂസഫ് എന്നയാളും അക്‌ലാഖ് എന്നയാളും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ ഐബി പിടിച്ചെടുത്തു. ഏഴിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിയാണ് അങ്ങനെ പുറത്തായത്. വിവരം മനസിലാക്കിയ ഐബി ഭീകരരെ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. അങ്ങനെ സന്ദേശങ്ങളും കോളകളും ട്രാക്കു ചെയ്താണ് ഒരു സംഘത്തെ ് റൂര്‍ക്കിയില്‍ നിന്ന്‌പൊക്കിയത്.
അജിത് ഡോവലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡുകളും രംഗത്തിറങ്ങി. ദല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. എവിടെ താമസിക്കുന്ന ആരെയാണ് അറസ്റ്റു ചെയ്യേണ്ടതെന്നു മാത്രമാണ് പോലീസിനോട് പറഞ്ഞത്. ശനിയും ഞായറുമായി ഭീകരവിരുദ്ധ സ്‌ക്വാഡും പോലീസും എന്‍ഐഎയും ചേര്‍ന്ന് സംശയത്തിലായവരെ മുഴുവന്‍ പൊക്കി.
















