Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആവേശലഹരിയില്‍ നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 02:12 pm IST
in Malappuram

മലപ്പുറം: എല്ലാവര്‍ക്കും അന്നം, വെള്ളം, തൊഴില്‍, ഭൂമി, തുല്യനീതി എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര നാളെ ജില്ലയില്‍ പര്യടനം ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി പതിനാറ് കേന്ദ്രങ്ങലില്‍ സ്വീകരണം നല്‍കും. വിപുലമായ ഒരുക്കങ്ങളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ പ്രവേശിക്കുന്ന യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം നല്‍കും. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും ആയിരകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്ന യാത്രക്ക് കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കലില്‍ സ്വീകരണം നല്‍കും. വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണ കേന്ദ്രം ചേളാരിയാണ്.

രണ്ടാം ദിവസമായ 25ന് വേങ്ങര, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, എടപ്പാള്‍, ചമ്രവട്ടം ജംഗ്ഷന്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടക്കലില്‍ സമാപിക്കും.

26ന് പര്യടനം ഉണ്ടാകുകയില്ല. 27ന് രാവിലെ 10ന് അങ്ങാടിപ്പുറത്ത് നിന്നും യാത്ര ആരംഭിക്കും. മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍ സമാപിക്കും.

യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും. ഭാരതീയ ജനതാപാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്.

കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴകയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്‌ട്രീയ മാറ്റം വേണമെന്ന തിരിച്ചറിവിലാണ് കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് പരിവര്‍ത്തനം രൂപമെടുക്കുന്നത്. മുന്നണി ഭരണത്തിന്റെ കെടുതികളില്‍ നിന്ന് മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ്. ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍ നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ മുന്നേറ്റമാണ് അത്. അന്നം. വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ രാഷ്‌ട്രീയമാണത്. തകര്‍ന്ന കേരളാ മോഡലിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷ വികസനത്തിന്റെയും പരിസ്ഥിതിരഞ്ജകമായ സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും മോചനത്തിനുള്ള പുതിയ മാര്‍ഗ്ഗമാണത്. കേരളത്തെ കയ്യടക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിനെതിരായ മുന്നേറ്റമാണത്. കേരളത്തിന്റെ മനസാക്ഷിയെ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലാണ്. കേരളത്തെ പുറകോട്ട് നയിച്ച ഇരുമുന്നണികളില്‍ നിന്നും മാത്രമല്ല നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ ശക്തികളില്‍ നിന്നുമുള്ള സ്ഥിരമോചനമാണ് വിമോചനയാത്രയുടെ ലക്ഷ്യവും ഉള്ളടക്കവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

Kerala

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

പുതിയ വാര്‍ത്തകള്‍

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.