ന്യൂദല്‍ഹി: രാജ്യം 67-ാം റിപ്പബ്ലിക്ദിനം ആഘോഷിക്കുമ്പോള്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശിഷ്ടാതിഥിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്തിനെയും ലക്ഷ്യംവച്ച് ഐഎസ് ഭീകരര്‍ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പുണ്ട്.
നരേന്ദ്ര മോദിയും ഒളാന്തും ഒന്നിച്ച് വേദിയിലെത്തുമ്പോള്‍ ആക്രമണം നടത്താനാണ് ഐഎസ് പദ്ധതി. അര്‍ധ കുംഭമേള ഉള്‍പ്പെടെ ലക്ഷ്യമിട്ട് ചാവേര്‍ സ്‌ഫോടന പരമ്പരയ്‌ക്കു തയാറെടുത്ത നാല് ഐഎസ് ഭീകരരെ കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമമാരംഭിച്ചു. 80,000 ദല്‍ഹി പോലീസും 10,000 പ്രത്യേക സുരക്ഷാ സേനയുമാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
















