മുംബയ്: പ്രമേഹചികില്‍സാച്ചെലവ് വളരെയേറെ കുറയ്‌ക്കുന്ന പുതിയ മരുന്ന് വരുന്നു.ഗ്‌ളിപ്റ്റിന്‍
കുടുംബത്തില്‍ പെട്ട പുതിയ മരുന്ന് ചെലവ് 80 ശതമാനം കുറയ്‌ക്കും. ടെനലി ഗ്‌ളിപ്റ്റിന്‍
എന്നാണ് പേര്.
ഒരു ദിവസം മരുന്നിന് ശരാശരി 45 രൂപയാണ് ഇതുവരെ വന്നിരുന്നതെങ്കില്‍ അത് ഒന്‍പതു രൂപയായി കുറയും.മാത്രമല്ല പതിനഞ്ചു കമ്പനികള്‍ പുതിയ മരുന്നു പുറത്തിറക്കുന്നുമുണ്ട്.
മാസം ശരാശരി 1350 രൂപയാണ് ചെലവ് വന്നിരുന്നത്. പ്രതിവര്‍ഷം 16200 രൂപയും ഇത് പ്രതിമാസം 270 രൂപയായും പ്രതിവര്‍ഷം 3285 രൂപയായും കുറഞ്ഞു.
















