ഹൈദരാബാദ്: മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് എതിരെ അവര്‍ പ്രകടനം നടത്തിയെന്നു മാത്രമല്ല യാക്കൂബിനു വേണ്ടി അവര്‍ നമാസും നടത്തി… പറയുന്നത് ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ മുപ്പതിലേറെപ്പേരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ എബിവിപി നേതാവ് സുശീല്‍ കുമാര്‍.
ഇതിനെ ചോദ്യം ചെയ്യുകയും ഫേസ്ബുക്കില്‍ കമന്റിടുകളും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ ഗുണ്ടകള്‍ എന്ന് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്യുകയും ചെയ്തതിനാണ് സുശീല്‍ കുമാറിനെ രോഹിതിന്റെ നേതൃത്വത്തില്‍ മുപ്പതിലേറെപ്പേര്‍ ഒരു രാത്രിയില്അടിച്ചവശനാക്കിയത്.
തന്നെ ഇവര്‍ മര്‍ദ്ദിക്കുകയും വയറ്റത്ത് തൊഴിക്കുകയും ചെയ്തതായി കാട്ടി സുശീല്‍ ആഗസ്റ്റിലാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത് കോടതിയില്‍ കേസായി. രണ്ട് അന്വേഷണങ്ങളും യൂണിവേഴ്സിറ്റി തലത്തില്‍ നടന്നു. ഓരോ വീട്ടിലും യാക്കൂബ് ജനിക്കുമെന്നും അന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.
അത്ര എളുപ്പത്തില്‍ ആത്മഹത്യ ചെയ്യുന്നയാളല്ല രോഹിത്. അയാളെ കടുത്ത വിഷാദത്തിലാക്കിയത് എന്താണെന്ന് അന്വേഷിക്കണം, ഇത് വിശദമായി അന്വേഷിച്ച് കുറ്റവാളികെള ശിക്ഷിക്കണം. അയാള്‍ ആ്തമഹത്യ ചെയ്ത് സാഹചര്യം സംശയാസ്പദമാണ്. അയാളുടെ സുഹൃത്തുക്കള്‍ എന്താണ് ചെയ്യുന്നത്.സുശീല്‍ കുമാര്‍ ചോദിച്ചു. ഡിഡംബറിലാണ് അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തത്. പക്ഷെ അവരെ ഹോസ്റ്റലില്‍ നിന്നു മാത്രമേ വിലക്കിയിരുന്നുള്ളൂ. അവര്ക്കര കഌസില്‍ പോകാന്‍ കഴിയുമായിരുന്നു, സുശീല്‍ പറഞ്ഞു.
അതിനിടെ ഫേസ്ബുക്ക് സംഭവത്തിന്റെ പേരില്‍ സുശീലുമായി തര്‍ക്കമുണ്ടായതായി രോഹിതിന്റെ പേരില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നു. എന്നാല്‍ സുശീലിനെ മര്‍ദ്ദിച്ചില്ലെന്നാണ് അവരുടെ അവകാശവാദം.
അതിനിടെ സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് യൂണിവേഴ്സിറ്റിയില്‍ എത്തി. ഇതിന്റെ പേരില്‍ രാഷ്ട്രപതിയെ കാണാനും ചില നേതാക്കള്‍ പദ്ധതയിട്ടിട്ടുണ്ട്.
















