വാഷിംഗ്ടണ്‍:ഭാരതത്തിനെതിരെ ഉപയോഗിക്കാന്‍ വേണ്ടി 110 മുതല്‍ 130 ഓളം ആണവായുധങ്ങള്‍ പാകിസ്ഥാന്റെ ശേഖരത്തിലുണ്ടെന്ന് അമേരിക്ക. ഭാരത്തിന്റെ സൈനിക നീക്കം തടയുന്നതിനായാണ് പാകിസ്ഥാന്റെ മുന്‍കരുതലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സഭാ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ി.ആര്‍.എസ് റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായി പരിഗണിയ്‌ക്കാറില്ല. അതേ സമയം ആണവസുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടുന്ന വിധം പാകിസ്ഥാന്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
രണ്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ആണവായുധ ഭീഷണി വര്‍ദ്ധിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്റെ ആണവായുധ ശേഷി 110 മുതല്‍ 130 വരെയാണെന്നും. ഇതിലും കൂടുതല്‍ ആണവശേഖരം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇസ്ലാമാബാദില്‍ കൂടുതല്‍ ആയുധശേഖരിക്കുന്നതായും ആയുധങ്ങള്‍ നിര്‍മ്മാണവും ആയുധ പരിക്ഷണങ്ങള്‍ നടത്തുന്നതായും പ്രതിനിധി സഭയുടെ റിസേര്‍ച്ച് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം പാകിസ്ഥാനിലെ രാഷ്‌ട്രീയ അസ്ഥിരതയും ഭീകരസംഘടനകളുടെ ശക്തമായ സാന്നിദ്ധ്യവും സൈനിക അട്ടിമറി സാദ്ധ്യതകളുമെല്ലാം ആണവ പദ്ധതികള്‍ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ട് പറയുന്നു.
















