കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചിന്മയ വിദ്യാലയങ്ങളുടെ ദേശിയ കായികമേളയില്‍ ആതിഥേയരായ വടുതല ചിന്മയ വിദ്യാലയം മുന്നില്‍. മൂന്നു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കവുമാണ് രണ്ടാം ദിവസത്തില്‍ വടുതല ചിന്മയ നേടിയത്.
അണ്ടര്‍-19 ആണ് വിഭാഗത്തില്‍ 19 പോയിന്റുമായി വടുതല സ്കൂള്‍ തന്നെയാണ് മുന്നില്‍. അണ്ടര്‍-16 വിഭാഗത്തില്‍ വടുതല ചിന്മയയും കോയമ്പത്തൂര്‍ ചിന്മയ റെസിഡന്‍ഷ്യല്‍ സ്കൂളൂം 10 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. 11 പോയിന്റുമായി അണ്ടര്‍ -14 വിഭാഗത്തില്‍ നാഗപട്ടണം ചിന്മയയാണ് മുന്നില്‍. പെണ് അണ്ടര്‍ 19 കാറ്റഗറിയില്‍ വടുതല ചിന്മയക്ക് 16 പോയിന്റുണ്ട്. അണ്ടര്‍-16 കാറ്റഗറിയില്‍ ചൈന്നൈ കോലാര്‍ ചിന്മയ വിദ്യാലയ 12 പോയിന്റുമായി മുന്നിലാണ്. അണ്ടര്‍-14 വിഭാഗത്തിലും വടുതല ചിന്മയക്ക് തന്നെയാണ് മുന്‍തൂക്കം, 18 പോയിന്റ്. ഇന്ന് 28 ഫൈനലുകള്‍ നടക്കും. മീറ്റിന്റെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനല്‍ മത്സരങ്ങളും ഇന്നാണ്.
പ്രധാന മത്സര ഫലങ്ങള്‍: ഷോട്ട്പുട്ട് (അണ്ടര്‍-19 ഗേള്‍സ്) അഷിത ഫ്ളോറന്‍സ്-വടുതല ചിന്മയ, ലോങ്ജമ്പ് (അണ്ടര്‍-19 ബോയ്സ്) നവീന്‍ കെ.എസ്-കോയമ്പത്തൂര്‍ ചിന്മയ, ഹൈജമ്പ് (അണ്ടര്‍-14 ഗേള്‍സ്) അതിഥി ശശി-കോലാഴി ചിന്മയ, ജാവലിന്‍ ത്രോ (അണ്ടര്‍-19 ബോയ്സ്) രജിത് പി.വി-വടുതല ചിന്മയ, 400 (അണ്ടര്‍-16 ബോയ്സ്) ഹരി രാകേഷ്-വടുതല ചിന്മയ, ഡിസ്കസ് ത്രോ (അണ്ടര്‍-16 ബോയ്സ്) കെ.എസ് ഗോപാലകൃഷ്ണന് അയ്യര്‍-കോട്ടയം ചിന്മയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: