കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്ഫോപാര്ക്ക്വരെ കാക്കനാട് വരെയുള്ള പുതിയ മെട്രോ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി പ്രതീക്ഷിച്ചുകൊണ്ട് ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള മുന്നൊരുക്ക ജോലികള്‍ക്ക് 189 കോടി രൂപയുടെ ഭരണാനുമതി നല്കി. 11 കി.മീ ആണ് ഈ ലൈനിന്റെ ദൈര്‍ഘ്യം. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനക്ഷമതയും സാമ്പത്തികനിലയും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് പുതിയ മെട്രോ ലൈനായി ഇത് നീട്ടുന്നത്. നിലവിലുള്ള ചില റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, വീതികൂട്ടുക, ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുക തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെ പുതിയ മെട്രോ ലൈന്‍ നിര്‍മ്മിക്കാന്‍ 2,024 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: