കറുകച്ചാല്‍: കുന്നത്തേറ്റു കവല മുതല്‍ കുരുന്നന് വേലി വരെയുള്ള ഒരു കിലോമീറ്റര്‍ ഓളം റോഡ് ടാറിംഗിനായി ആഴ്ചയ്ക്കു മുമ്പാണ് മണ്ണുമാന്തി ഉപയോഗിച്ചു പൊളിച്ചത്. റോഡില്‍ മെറ്റലും മറ്റും ഇറക്കിയെങ്കിലും ടാറിങ് നടത്താതെ കരാറുകാരന് മുങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. റോഡു പണി നിന്നതോടെ പ്രദേശത്തു പൊടിശല്യം വ്യാപകമായി. ഇപ്പോള്‍ ഇതുവഴി യാത്ര ദുരിതമായി. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത്. ഇതുവഴിയുള്ള സ്വകാര്യ ബസുകളില്‍ രണ്ടെണ്ണം റൂട്ടു മാറ്റി ഓടുന്നതോടെ യാത്രക്കാരും ദുരിതത്തിലായി. പൊടിശല്യം വര്‍ദ്ധിച്ചതോടെ റോഡരികിലെ വീട്ടുകാര്‍ക്ക് ഏറെ ദുരിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: