കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റായി എന്‍.ഹരി ചുമതലയേറ്റു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനും മറ്റ് ജില്ലാ ഭാരവാഹികളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറിമാരായി കെ.പി.സുരേഷും, ലിജിന്‍ലാലും ചുമതലയേറ്റു. തുടര്‍ന്ന് നടന്ന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. 9 നിയോജകമണ്ഡലങ്ങളിലും സ്വാഗതസംഘരൂപീകരണം പൂര്‍ത്തിയായി. 24ഓടെ ജില്ലയിലെ പ്രചരണരംഗത്ത് വലിയ മുന്നേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ് നിയോജകമണ്ഡലം സമിതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: