Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ഥിയുടെ ആത്മഹത്യ; രാഷ്‌ട്രീയ മുതലെടുപ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 03:07 am IST
in India

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുടെ മറവില്‍ രാഷ്‌ട്രീയ മുതലെടുപ്പ് തുടങ്ങി. സംഭവത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ പന്നിവരെയും കേന്ദ്ര സര്‍ക്കാരിനെത്തന്നെയും വേട്ടയാടാനാണ് ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസും മറ്റും നീക്കമാരംഭിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ രാജിവയ്‌ക്കണം, പ്രധാനമന്ത്രി മോദി മറുപടി പറയണം, ആത്മഹത്യയല്ല മോദി സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണ് തുടങ്ങിയ പ്രചാരണങ്ങളുമായി ഇക്കൂട്ടര്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ എത്തി. മറ്റു പല നേതാക്കളും രാഷ്‌ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ഇവിടെ എത്തിത്തുടങ്ങി.ഇന്നലെ വൈകിട്ട് മായാവതിയും ഇവിടെ വന്ന് നീക്കമാരംഭിച്ചു. ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ മിക്ക രാഷ്‌ട്രീയപ്പാര്‍ട്ടികളും സംഭവം അന്വേഷിക്കാന്‍ പ്രത്യേകം, പ്രത്യേകം സംഘങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്.

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ അനുകൂലിച്ച് രോഹിത് വെമുലയുടെയും മറ്റു നാലു പേരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്റ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത എബിവിപി പ്രവര്‍ത്തകരെ രോഹിതും കൂട്ടരും മര്‍ദ്ദിച്ചു. ഇതിനെതിരെ അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി രാജ്യവിരുദ്ധരുടെ താവളമാകുന്നുവെന്ന് കാണിച്ച് കേന്ദ്രമന്ത്രിയുംസ്ഥലം എംപിയുമായ ബന്ദാരു ദത്താത്രേയ കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തിയച്ചിരുന്നു. തുടര്‍ന്ന് സ്മൃതി, സര്‍വ്വകലാശാല ഒരു നടപടിയും എടുക്കാത്തതു ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തയച്ചു.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് യൂണിവേഴ്‌സിറ്റി അധികൃതരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് എബിവിപിക്കാരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ സര്‍വ്വകലാശാല നടപടിയും എടുത്തു. അഞ്ചു പേരെ സസ്‌പെന്‍ഡു ചെയ്ത അധികൃതര്‍ പിന്നീട് ഇവര്‍ഹോസ്റ്റലില്‍ കയറരുതെന്നും വ്യക്തമാക്കി.

ഇതിന്‍െ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയുടേയും മറ്റും നേതൃത്വത്തില്‍ സമരം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് രോഹിത് വെമുല ജീവനൊടുക്കിയത്. ബന്ദാരു ദത്താത്രേയ നാലഞ്ചു മാസം മുന്‍പ്, യൂണിവേഴ്‌സിറ്റിയില്‍ രാജ്യവിരുദ്ധര്‍ ഉണ്ടെന്നുകാട്ടി അയച്ച കത്തിന്റെ പേരിലാണ് പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തത്. അതിന്റെ പേരില്‍ മന്ത്രി രാജിവയ്‌ക്കണമെന്നാണ് ഇപ്പോഴെത്ത ആവശ്യം. നടപടിയെടുക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനി കത്തിയത്.

മന്ത്രി യൂണിവേഴ്‌സിറ്റിയില്‍ ഇടപെട്ടെന്നാണ് രാഷ്‌ട്രീയ എതിരാളികള്‍ പറയുന്നത്. ബന്ധപ്പെട്ട മന്ത്രിയെന്ന നിലയ്‌ക്ക് പരാതി ലഭിച്ചാല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രിക്ക് നിയമപരമായും ധാര്‍മ്മികമായും അവകാശമുണ്ട്, അധികാരവുമുണ്ട്.

ഭരണപരമായ നിയന്ത്രണം സര്‍വ്വകലാശാലയ്‌ക്കാണെന്നും കേന്ദ്ര സര്‍ക്കാരിനല്ലെന്നും എല്ലാവര്‍ക്കും അറിയാം. മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. താന്‍ യൂണിവേഴ്‌സിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല, എംപിമാര്‍ (നിയമം നിര്‍മ്മിക്കുന്നവര്‍) കത്തയച്ചാല്‍ അത് ബന്ധപ്പെട്ടവര്‍ക്ക് നിശ്ചിത സമയത്തിനകം അയച്ചു നല്‍കേണ്ടതുണ്ട്. ബന്ദാരു ദത്താത്രേയയുടെ കത്തും അതിന്‌മേലുള്ള കമന്റുകളും അയക്കുക മാത്രമേ തന്റെ മന്ത്രാലയം ചെയ്തിട്ടുള്ളൂ. അവര്‍ പറഞ്ഞു.

ഇത് കൊലപാതകമാണെന്ന വാദവുമായിട്ടാണ് കേജ്‌രിവാളിന്റെ ഫേസ്ബുക്ക് കമന്റ്.

കോണ്‍ഗ്രസും തൃണമൂലും ആംആദ്മി പാര്‍ട്ടിയും അടക്കം ഇതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ നീക്കമാരംഭിച്ചിട്ടുണ്ട്.

അതിനിടെ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിസി രാജിവയ്‌ക്കാതെ ഇനി ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ പ്രഖ്യാപനം. അതിനിടെ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം അയച്ച ്‌രണ്ടംഗ സംഘം അന്വേഷണത്തിന് യൂണിവേഴ്‌സിറ്റിയില്‍ എത്തി.

വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. സംഘര്‍ഷഭരിതമായ അന്തരീക്ഷം കോണ്‍ഗ്രസ് കൂടുതല്‍ വഷളാക്കുകയാണ്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മുറിവുണക്കാന്‍ ശ്രമിക്കുന്നതിനു പകരം അതില്‍ ഉപ്പുതേയ്‌ക്കുകയാണ് രാഹുലും കോണ്‍ഗ്രസും. നഖ്‌വി തുടര്‍ന്നു. ദളിതര്‍ക്കുവേണ്ടി എന്നും പോരാടിയിട്ടുള്ള നേതാവാണ് ബന്ദാരു ദത്താത്രേയ. അദ്ദേഹം പറഞ്ഞു.

ദത്താത്രേയയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസും ടിആര്‍എസും

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയ്‌ക്ക് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്ക് എതിരെ ടിആര്‍എസും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ തിരിയുന്നതിനു പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുകയാണ്. മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ദത്താത്രേയ.

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ അദ്ദേഹം സെക്കന്തരാബാദില്‍ നിന്നുള്ള പിന്നോക്കജാതിക്കാരനായ നേതാവാണ്.68 കാരനായ അദ്ദേഹം തെലങ്കാനയില്‍ നിന്നുള്ള ബിജെപിയുടെ ഒരേഒരു കേന്ദ്രമന്ത്രിയാണ്. ദത്തണ്ണയെന്ന് അറിയപ്പെടുന്ന അദ്ദേഹം ലളിത ജീവിതത്തിന് ഉടമയാണ്.മൃദുഭാഷിയാണ്. തികച്ചും സാധാരണക്കാരനാണ്.

പിന്നോക്കക്കാരനായ അദ്ദേഹത്തിന്റെ ജനസ്വാധീനം എതിരാളികള്‍ക്ക് വലിയ തലവേദനയാണ്. ഇത് തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. നാലാമത് തവണയാണ് അദ്ദേഹം സെക്കന്തരാബാദില്‍ നിന്നുള്ള എംപിയാകുന്നത്. 99 മുതല്‍ 2004വരെ അടല്‍ജി സര്‍ക്കാരിലും സഹമന്ത്രിയായിരുന്നു. അന്ന് നഗരവികസനം, റെയില്‍വേ തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. 65ല്‍ ആര്‍എസ്എസില്‍ എത്തി. 68 മുതല്‍ 89വരെ പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘര്‍ഷ സമിതി ജോയിന്റ് സെക്രട്ടറിയായിരുന്നു. 80 ല്‍ബിജെപിയില്‍. 97ല്‍ബിജെപി ആന്ധ്രാപ്രദേശ് അധ്യക്ഷനായിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ അവസ്ഥ ചൂണ്ടിക്കാട്ടി കത്തയച്ചുവെന്നല്ലാതെ തുടര്‍ന്ന് എന്തു സംഭവിച്ചുവെന്നുപോലും തനിക്കറിയില്ലെന്ന് ദത്താേ്രതയ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.