ചങ്ങനാശേരി: എംസി റോഡില്‍ നിന്നും പെരുന്ന പമ്പ് ഹൗസിന്റെ സമീപത്തുകൂടി പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലേക്കുള്ള റോഡിലും സമീപ പുരയിടത്തിലും ചാക്കില്‍ കെട്ടിയും പ്ലാസ്റ്റിക് കൂടുകളിലും മാലിന്യം തള്ളുന്നതായി പരാതി. ഈ റോഡില്‍കൂടി സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു. രാത്രികാലങ്ങളില്‍ മാലിന്യം ഇവിടെ സ്ഥാപനങ്ങള്‍ കൊണ്ടിടുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.പി.ഹരികുമാര്‍ നഗരസഭാധികൃതരുടെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരം കണ്ടിട്ടില്ല. സ്ഥലത്ത് കാമറ സ്ഥാപിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് കൗണ്‍സിലറും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: