കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മാന്‍വെട്ടം പൂവശേരി ഭാഗത്ത് ടൈഫോയിഡ് പനി പടര്‍ന്ന് പിടിക്കുന്നു. പൂവശേരിയിലെ 15ഓളം വീടുകളിലാണ് പനിപടര്‍ന്ന് പിടിക്കുന്നത്. അഞ്ചോളം പേര് മാന്‍വെട്ടം ഹോസ്പിറ്റലില്‍ ചികിത്സതേടി. പനി തുടങ്ങി 15ഓളം ദിവസമായിട്ടും പഞ്ചായത്തധികൃതരോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ സ്ഥലത്തെത്തിയിട്ടില്ല. ജലത്തിലൂടെയാണ് പനിപടര്‍ന്ന് പിടിക്കുന്നത്.
എന്നാല്‍ ഇവരുടെ ലബോറട്ടറി പരിശോധനാഫലം കിട്ടാത്തതിനാല്‍ പടര്‍ന്ന് പിടിക്കുന്ന പനി ഏത്തരത്തിലുള്ളതാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുന്നത്. ഈ ഭാഗങ്ങളില്‍ ക്ലോറിനേഷന് നടത്താന്‍പോലും ഹെല്‍ത്ത് ഇന്‍സ്പെക്ടറും മറ്റുമുള്ളവരും തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: