ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും ഭീകരസംഘടനക്കും എതിരെ പാക്കിസ്ഥാന്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതിന് കടക വിരുദ്ധമാണ് സത്യം. അസറിനെ അവര്‍ കരുതല്‍ തടങ്കലില്‍ പോലുമാക്കിയിട്ടില്ല. ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് അവര്‍ തടഞ്ഞുവച്ചത്. അത് പത്താന്‍കോട്ടെ ആക്രമണത്തിന്റെ പേരിലുമല്ല, അവര്‍ ജെയ്‌ഷെയെ സംബന്ധിച്ച ചില ലഘുലേഖകള്‍ കൈവശം വച്ചതിനായിരുന്നു കരുതല്‍ തടങ്കലില്‍ വച്ചത്. അസറിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയോയെന്ന കാര്യം ഇനിയും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.അവര്‍ പറഞ്ഞു.
















