കൊല്ലം: നേതാജി സുഭാഷ്ചന്ദ്രബോസുമായി ബന്ധപ്പെട്ട് ഒരു ബ്രിട്ടീഷ് വെബ്സൈറ്റ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തല്‍ വസ്തുതാവിരുദ്ധമാണെന്ന് നേതാജി ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന് ചെയര്മാന് ഡോ.ആക്കാവിള സലീം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് കെട്ടിച്ചമച്ച കഥയാണ്. നേതാജി വിമാനാപകടത്തെത്തുടര്‍ന്ന് പൊള്ളലേറ്റ് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ട വെബ്സൈറ്റിന്റെ ആധികാരികത തന്നെ സംശയാസ്പദമാണ്. ഇത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റാണോ എന്ന കാര്യത്തില്‍ തന്നെ സംശയങ്ങളുണ്ടെന്ന് ആക്കാവിള സലീം ചൂണ്ടിക്കാട്ടി. നേതാജി 1964 വരെ ജീവിച്ചിരുന്നുവെന്നതിന് രേഖകള്‍ നിലവിലുള്ളപ്പോഴാണ് പുതിയ കഥഖള് പ്രത്യക്ഷപ്പെടുന്നത്. നേതാജിയോടുള്ള ആദരവ് മുന്‍നിര്‍ത്തി അദ്ദേഹത്തെ ദേശസ്നേഹിയായ രാഷ്ട്രത്തലവനായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: