ലുധിയാന: പഞ്ചാബിലെ ലുധിയാനയ്ക്കു സമീപം കിദ്വായി നഗര്‍ പാര്‍ക്കില്‍ ആര്‍എസ്എസ് ശാഖ നടക്കുന്ന സ്ഥലത്തേക്ക് വെടിവയ്പ്പ്. സംഘസ്ഥാനിലേക്ക് ബൈക്കിലെത്തിയ, ആളെതിരിച്ചറിയാന്‍ പറ്റാത്ത വിധം മങ്കി ക്യാപ് വച്ച് തലയും മുഖത്തിന്റെ ഭാഗങ്ങളും മൂടിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ശാഖ തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. ശാഖയില്‍ പങ്കെടുക്കാന്‍ സ്വയംസേവകന് എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആര്‍ക്കും ആപത്ത് പറ്റിയില്ല. വിവരം അറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: