അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണം പണമാക്കല്‍ പദ്ധതിയില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ഭാഗമാകുന്നു. പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനത്തെ ആദ്യക്ഷേത്രമാണ് സോമനാഥ്. നിഷ്ക്രിയമായ 35 കിലോ സ്വര്‍ണ്ണം ഇതില്‍ നിക്ഷേപിക്കാനാണ് ക്ഷേത്രാധികാരികളുടെ തീരുമാനം.
ക്ഷേത്ര ഭാരവാഹികൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദല്‍ഹിയിലെ വീട്ടില്‍ ജനുവരി 12ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി. കെ. ലാഹിരിയുള്പ്പടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
സോമനാഥ് ക്ഷേത്രത്തിന്റെ 35 കിലോ സ്വര്‍ണ്ണം മാത്രമാണ് നിലവില്‍ നിഷ്ക്രിയമായി ഇരിക്കുന്നത്. ബാക്കിയുള്ളവ പ്രതിഷ്ഠയുടെ ദൈനംദിന അലങ്കാരപ്പണികള്‍ക്കായി ഉപയോഗിക്കുന്നവയാണ്. 35 കിലോ സ്വര്‍ണ്ണം ഉപയോഗമില്ലാതെ ഇരിക്കുന്നതിനാലാണ് ഇതിനെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്ന് ലാഹിരി പറഞ്ഞു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി കേശുഭായി പട്ടേല്‍, മുന്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനി, ഹര്ഷവര്ധന് നിയോട്ടിയ, ജെ. ഡി. പര്‍മാര്‍ തുടങ്ങിയവരാണ് ട്രസ്റ്റിലെ മറ്റ് ഭാരവാഹികള്‍. ജനുവരി 12ന് നടന്ന യോഗത്തില്‍ ബിജെപി പ്രസിഡന്റ് അമിത്ഷായെ ഏഴാമത് സോമനാഥ് ക്ഷേത്ര ട്രസ്റ്റിയായി തെരഞ്ഞെടുത്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മാത്രം ആസ്ത്രിയുള്ള ഗുജറാത്തിലെ ഏക ക്ഷേത്രവും സോംനാഥ് ആണ്. സോമനാഥ് ക്ഷേത്രം, ദേവ്ഭൂമിയിലെ ദ്വാര്കാദിശ്, ബനസ്കാന്ത ജില്ലയിലെ അംബാജി ക്ഷേത്രം എന്നിവയാണ് ഗുജറാത്തിലെ പ്രമുഖ മുന്നു ക്ഷേത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: