ന്യൂദല്‍ഹി: അല്‍ഖ്വയ്ദ ഭീകരന് ഹരിയാനയിലെ മേവാടില്‍ പോലീസിന്റെ പിടിയിലായി. ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അല്‍ഖ്വയ്ദ ഭാരത ഉപവിഭാഗം പ്രവര്‍ത്തകനായ അബ്ദുള്‍ സമി എന്നയാള്‍ പിടികൂടിയത്.
ജംഷഡ്പൂര്‍ സ്വദേശിയാണ് ഇയാള്‍. ഇതിനുമുമ്പ് ഒഡീഷയില്‍ അറസ്റ്റിലായ അല്‍ഖ്വയ്ദ ഭീകരന് അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ മന്സേരയിലാണ് സമി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരീശീലനം നേടിയത്. ദുബായി വഴിയാണ് ഇയാള്‍ പാക്കിസ്ഥാനില്‍ എത്തിയത്.
വിശദമായ അന്വേഷണങ്ങള്‍ക്കായി ഫെബ്രുവരി ഒന്നുവരെ സമിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.ഭാരതത്തില്‍ അല്‍ഖ്വയ്ദയുടെ ഉപവിഭാഗം ആരംഭിക്കുമെന്ന് ഒസാമ ബിന്‍ ലാദന് 2014 സപ്തംബറില്‍ അറിയിച്ചിരുന്നു.
ബര്‍മ, കശ്മീര്‍, ഗുജറാത്ത്, ബംഗ്ലാദേശ് അഹമ്മദാബാദ് ആസാം എന്നിവിടങ്ങളിലെ മുസ്ലിങ്ങളെ സംരക്ഷിക്കുകയാണ് ഭാരത ഘടകത്തിന്റെ ലക്ഷ്യമെന്ന് അല്‍ഖ്വയ്ദ നേതാവ് അയ്മന് അല്‍ സവാഹിരി മുമ്പ് പുറത്തുവിട്ട വിഡിയോദൃശ്യങ്ങളില്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: