ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന് പിന്നില്‍ വമ്പന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേജ്‌രിവാളിന് നേരെ മഷി പ്രയോഗം നടത്തിയ യുവതി ഭാവ്‌ന അറോറ. ഇതു സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത് കോടതിയില്‍ ഹാജരാക്കുമെന്നും അറോറ വ്യക്തമാക്കി.
ദല്‍ഹിയില്‍ നടന്നതു പ്രകൃതി വാതക അഴിമതിയുടെ ഭാഗമായി നടന്ന സംഭവമാണ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുള്ളതിന് തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ദല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായിനെയും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ കാണാന്‍ അനുവാദം തന്നില്ലെന്നും ഭാവ്‌ന പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു.
വാഹന നിയന്ത്രണത്തിന്റെ വിജയം ആഘോഷിക്കാന്‍ മോഡല്‍ ടൗണ്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയാണു കേജ്‌രിവാളിനുനേരെ മഷിപ്രയോഗം നടന്നത്.
















