ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.
പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയാണ് (25) ഇന്നലെ വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രോഹിത് അടക്കം അഞ്ച് പേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും മറ്റ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇന്നലെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ രോഹിതിന്റെ മൃതദേഹം എടുത്തുകൊണ്ടു പോകാന്‍ സമ്മതിച്ചിരുന്നില്ല. ഇന്ന് രാവിലെ പോലീസ് എത്തിയാണ് മൃതദേഹം കൊണ്ടുപോയത്. എട്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
















