ഹൈദരാബാദ്: തിരുപ്പതി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് എം.പി മിഥുന് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പി. മിഥുന് റെഡ്ഡി, മധുസൂദനന് റെഡ്ഡി എന്നിവരെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എംപിയെയും സഹായികളെയും തിരുപ്പതിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യാ സ്റ്റേഷന് മാനേജര്‍ രാജശേഖറിന്റെ പരാതിയത്തുടര്ന്നാണ് എംപിക്കും 15 സഹായികള്‍ക്കുമെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: