ന്യൂദല്‍ഹി: മാള്‍ഡ കലാപവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറുടെ സ്വതന്ത്ര റിപ്പോര്‍ട്ട് തേടി ബിജെപി പ്രതിനിധി സംഘം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഗവര്‍ണ്ണറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങണം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവാര്‍ഗിയയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും അക്രമികളെ സംരക്ഷിക്കുകയാണെന്നും ഇത് രാജ്യത്തിനു തന്നെ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. അവര്‍ രാഷ്‌ട്രപതിക്ക് നിവേദനവും നല്‍കി.
മാള്‍ഡ കലാപം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇത്തരം വോട്ട് ബാങ്ക് രാഷ്‌ട്രീയം ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാണ്. കലാപകാരികള്‍ പാക് അനുകൂല മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും കാണേണ്ട കാര്യമാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് തേടണമെന്ന് അഭ്യര്‍ഥിച്ചത്. നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് 30000ത്തോളം പേര്‍ സംഘടിച്ച് എത്തി പോലീസ് സ്‌റ്റേഷനും വാഹനങ്ങളും ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചതും തകര്‍ത്തതും.
















