ന്യൂദല്‍ഹി: ഐഎസ് ഭീഷണി നേരിടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പോലീസ് മേധാവികളുടേയും അന്വേഷണ ഏജന്‍സികളുടേയും ഇന്റലിജന്‍സ് ഏജന്‍സികളുടേയും യോഗം വിളിച്ചുചേര്‍ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. 12 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിന്റെ പ്രതിനിധിയും പങ്കെടുത്തു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം, ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള ഐഎസിന്റെ ശ്രമങ്ങള്‍, അവരുടെ പ്രചാരണ രീതികള്‍, ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ ഐഎസിന്റെ സ്വാധീനം വളരുന്ന സാഹചര്യം എന്നിവ ചര്‍ച്ച ചെയ്തു.
ഭാരതത്തിലെ കുടുംബമൂല്യങ്ങള്‍ ഇത്തരം ദുഷ്ടതകളെ തടയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ ഇവരുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്താല്‍ ഭാരതത്തില്‍ ഇവര്‍ക്ക് കാര്യമായ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അനവധി മുസഌം സംഘടനകള്‍ ഐഎിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: