കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ലയന സമ്മേളനം ഇന്ന് കോട്ടയം തകഴി സ്മാരക മന്ദിരത്തിലുള്ള പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടക്കും. ഉച്ചക്ക് 2ന് നടക്കുന്ന സമ്മേളനം ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി.മുരളീധരന്, വി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നാരായണന് നമ്പൂതിരി കെ.എസ്, ബി. രാധാകൃഷ്ണമേനോന്, ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: