ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പാക് സൈന്യത്തിലും സര്‍ക്കാരിലും കടുത്ത ഭിന്നത.
ജെയ്ഷിന്റെ ശക്തികേന്ദ്രം പഞ്ചാബ് മേഖലയാണ്. ഇവിടെ തങ്ങള്‍ രൂപീകരിച്ച ഭീകരവിരുദ്ധ സേനയാണ് തെരച്ചില്‍ നടത്തേണ്ടത് എന്നാണ് മേഖലാ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തങ്ങളാണ് തെരച്ചില്‍ നടത്തേണ്ടത് എന്നാണ് സൈന്യം പറയുന്നത്. ഇരുകൂട്ടര്‍ക്കും ഭീകരരുമായി നല്ല ബന്ധമാണ് ഉള്ളതെന്നാണ് മറ്റൊരു സത്യം.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചു. പാക് സര്‍ക്കാര്‍ കൃത്യമായ തെൡവുകള്‍ നല്‍കിയില്ലെങ്കില്‍ കോടതി സഖിയൂര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിച്ചതു പോലെ അസറിനെയും മോചിപ്പിക്കും. ലാഹോറിലെ അഭിഭാഷകന് കാമില്‍ മീര്‍ പറഞ്ഞു. അതിനിടെ ജെയ്ഷെ മുഹമ്മദിനെതിരായ നടപടികളെ പാക് മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. ഇനി മറ്റു ഭീകരസംഘടനകളെക്കൂടി വലയിലാക്കണം. മുഖപ്രസംഗങ്ങളില്‍ പത്രങ്ങള്‍ ആവശ്യപ്പെടുന്നു.
ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും വച്ചുപൊറുപ്പിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ഭീകരതയ്ക്ക് എതിരെ ശക്തമായി പോരാടിയില്ലെങ്കില്‍ പുരോഗമനാത്മകമായ ജനാധിപത്യ രാജ്യമായി മാറാന്‍ പാക്കിസ്ഥാന് കഴിയില്ല. ബിസിനസ് പ്രമുഖരുടെ സമ്മേളനത്തില്‍ ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: