Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചു: മുന്‍ നിയമ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 09:38 pm IST
in India

ന്യൂദല്‍ഹി: ഒരു കേസില്‍ അനുകൂലമായ വിധിയുണ്ടാകുന്നതിന് സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ യുപിഎ സര്‍ക്കാര്‍ തനിക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് മുന്‍കേന്ദ്രനിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് വെളിപ്പെടുത്തി. 2005ലെ ബീഹാറിലെ രാഷ്‌ട്രപതി ഭരണവുമായി ബന്ധപ്പെട്ടായിരുന്നു മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നടപടി. തന്റെ കുടുംബ സുഹൃത്തുകൂടിയായ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാളിനെ സ്വാധീനിക്കാനായിരുന്നു സമ്മര്‍ദ്ദമുണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദേശീയ നിയമ സര്‍വ്വകലാശാലയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന കാര്യം മുന്‍ നിയമമന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ ആരാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്ന് ഭരദ്വാജ് പറഞ്ഞിട്ടില്ല. കേന്ദ്രനിയമമന്ത്രിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്റാണോ പ്രധാനമന്ത്രിയുടെ ഓഫീസാണോ തുടങ്ങിയ കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ച നടന്നേക്കും. അര്‍ജുന്‍ സിംഗാണ് ശ്രമിച്ചതെന്ന് സംശയമുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാളുമായി ഒരുമിച്ച് കാപ്പി കുടിച്ചെങ്കിലും തനിക്കൊരിക്കലും അദ്ദേഹത്തോട് അക്കാര്യം ആവശ്യപ്പെടാനുള്ള ധൈര്യം ഉണ്ടായില്ലെന്നും ഭരദ്വാജ് പറഞ്ഞു. അക്കാലത്ത് വലിയ പ്രശ്‌നങ്ങളിലായിരുന്നു താന്‍. നിരവധി ഘടകകക്ഷികള്‍ ചേര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഭരണം. രാഷ്‌ട്രപതിഭരണത്തിനെതിരായ വിധി വന്നാല്‍ തന്റെ നിയമമന്ത്രി സ്ഥാനം തെറിക്കുമെന്ന ഭീഷണി പോലും നേരിടേണ്ടിവന്നു, ഭരദ്വാജ് പറഞ്ഞു.

ബീഹാറില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ ഹര്‍ജി കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സ്വാധീനിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തുന്നത് തടയാനാണ് സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ കേന്ദ്രത്തിന്റെ സ്വാധീനത്തിന് വഴങ്ങാതെ സുപ്രീംകോടതി 3-2 എന്ന ഭൂരിപക്ഷത്തില്‍ കേന്ദ്രതീരുമാനം തള്ളി. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച കോടതി 356-ാം വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ടാണ് ബീഹാറില്‍  രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും കുറ്റപ്പെടുത്തി. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രതീരുമാനത്തെ അനുകൂലിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ആരൊക്കെയാണെന്ന് ചീഫ് ജസ്റ്റിസ് അന്നു വെളിപ്പെടുത്തിയിരുന്നില്ല.

ലാലുപ്രസാദ് യാദവാണ് രാഷ്‌ട്രപതി ഭരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി-ജെഡിയു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുന്നതിനായാണ് ലാലു കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് ഭരുദ്വാജിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തില്‍ ലാലുപ്രസാദ് യാദവ് കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷിയായിരുന്നു അക്കാലത്ത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബീഹാറില്‍ രാഷ്‌ട്രപതി ഭരണത്തിന് ഉത്തരവിടേണ്ടിവന്നതിന്റെ പേരില്‍ അന്നത്തെ രാഷ്‌ട്രപതി എപിജെ അബ്ദുള്‍കലാം രാജിക്കൊരുങ്ങിയിരുന്നു. കലാം റഷ്യന്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു കേന്ദ്രസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബീഹാറില്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച് ഉത്തരവിറക്കേണ്ടിവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അരാജകത്വം ജനാധിപത്യമല്ല

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.