ശാസ്താംകോട്ട: വിറകുപുരക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞദിവസം രാത്രി പതിന്നോടെയായിരുന്നു സംഭവം. തെക്കന്‍മൈനാഗപ്പള്ളി സുനില്‍നിവാസില്‍ ശശിധരന്‍പിള്ളയുടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരക്ക് തീപിടിക്കുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറിലേക്ക് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
തുടര്‍ന്ന് തീ സമീപത്തെ വീട്ടിലേക്ക് പടരുകയും ചെയ്യുകയുമായിരുന്നു. തീപിടുത്തതില്‍ വീട് ഭാഗികമായി തകര്‍ന്നു. വിറകുപുരയില്‍ ഉണ്ടായിരുന്ന മൂന്ന് സൈക്കിളും കത്തിനശിച്ചു. ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: