കാഞ്ഞിരപ്പള്ളി: ഓടികൊണ്ടിരുന്ന കാര്‍ നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കെ കെ റോഡില്‍ കാഞ്ഞിരപ്പള്ളി 26 ാം മൈലിനു സമീപം വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഗുരുദേവ് ബസ്സിന്റെ ഉടമ പാലമ്പ്ര പാഴൂര്‍ വീട്ടില്‍ അനിലും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. രാവിലെ വീട്ടില്‍ നിന്നും കഞ്ഞിരപ്പള്ളിക്ക് ടാറ്റാ ഇന്‍ഡിക്ക കാര്‍ ഓടിച്ചു പോകുന്നതിനിടയില്‍ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞതോടെ അനിലും കുടുംബാംഗങ്ങളും കാറില്‍ നിന്നും പുറത്തിറങ്ങി ഓടി രക്ഷപെടുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് കെ കെ റോഡില്‍ കുറെ സമയത്തേക്ക് ഗതാഗതം തടസപ്പെട്ടു. കാറിന്റെ വയറിംങ്ങിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: