കരുനാഗപ്പള്ളി: കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ബിജെപി പാവുമ്പ മേഖല വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടിക്ക് പരുക്കേറ്റു.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനിടെയാണ് അക്രമം നടന്നത്. പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. അക്രമണം നടത്തിയ ഡിവൈഎഫ്ഐ ഗുണ്ടാസംഘം പാലമുക്കിന് സമീപം കടയില്‍ നിന്നും സാധനം വാങ്ങിക്കുകയായിരുന്ന ശങ്കരന്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശങ്കരന്‍കുട്ടിയെ അക്രമിക്കുന്നതുകണ്ട് തടസം പിടിക്കാനെത്തിയ കടയുടമ ഭാസ്കരപ്പിള്ളയെയും മകന് ശശിയെയും അക്രമിസംഘം തള്ളിതാഴെ ഇടുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇതേസ്ഥലത്ത് ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ സിപിഎം അക്രമിസംഘം തകര്‍ത്തു. പാവുമ്പ, തഴവ പ്രദേശങ്ങളില്‍ നിന്നും ധാരാളംപേര്‍ സിപിഎമ്മില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതരായാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് അക്രമം നടത്തുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയവും വോട്ട് വര്‍ധനയും പ്രദേശത്തെ സിപിഎം നേതൃത്വത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദേശത്ത് അക്രമം സൃഷ്ടിച്ച് ബിജെപിയുടെ വളര്‍ച്ചയെ തടയിടുവാനാണ് സിപിഎം ശ്രമിക്കുന്നത്. ശങ്കരന്‍കുട്ടിയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് റോഡ് ഉപരോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതോടെ പേരിന് രണ്ടുപേരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുകയായിരുന്നു. പ്രദേശത്തെ ഡിവൈഎഫ്ഐ ക്രിമിനലുകളായ സുധീഷ്, അനന്തരാജ്, അനു, മിധുന് മോഹന്‍, രജ്ഞിത്ത്, രാഹുല്‍, സജിമോന്‍, അനു, ഷൗക്കത്ത് എന്നിവരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു. ഇവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ സംഘടനകളുടെയും കൊടികള്‍ പോലീസിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. സ്ഥലത്ത് കനത്ത പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: