Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യുഡിഎഫ് സര്‍ക്കാറിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ ഉത്തരവ്: കോണ്‍ഗ്രസ്സിന്റെ കര്‍ഷക പ്രേമത്തിലെ ഇരട്ടത്താപ്പ് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:58 pm IST
inKannur

ഗണേഷ് മോഹന്‍

കണ്ണൂര്‍: സംസ്ഥാനത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഉത്തരവ് കോണ്‍ഗ്രസ്സിന്റെ കര്‍ഷകരോടുള്ള സ്‌നേഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായി. കഴിഞ്ഞമാസം 3 ന് പുറത്തിറങ്ങിയ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലാണ് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണിവിലയുടെ നാലിരട്ടി വരെ ഭൂവുടമക്കും കര്‍ഷകനും നഷ്ടപരിഹാരമായി ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ നഷ്ടപരിഹാരം ഇനിയങ്ങോട്ട് മൂന്നിലൊന്ന് മാത്രമേ ലഭിക്കൂ എന്നതാണ് സ്ഥിതി. 2013 ലെ റൈറ്റ് ടു ഫെയര്‍ കോംപോസിഷന്‍ ആന്റ് ട്രാന്‍സപറന്‍സി ഇന്‍ ലാന്റ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ടിലെ ഒന്നാം പട്ടികപ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വിലയെ ഒന്നു മുതല്‍ രണ്ടു വരെയുള്ള ഘടകം കൊണ്ട് ഗുണിച്ച് അതിന്റെ നൂറു ശതമാനം സൊലേഷ്യവും കണക്കാക്കുന്നതാണ്. അതായത് വിപണി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരം നല്‍കാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ എസ്ആര്‍ഒ 834/15 നമ്പറായി ഇറക്കിയ പുതിയ വിജ്ഞാപന പ്രകാരം നഗരപരിധിയില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ 1.2, 10 മുതല്‍ 20 കിലോമീറ്റര്‍ വരെ 1.4, 20 മുതല്‍ 30 വരെ പരിധിയില്‍ 1.6, 30 മുതല്‍ 40 വരെ പരിധിയില്‍ 1.8, 40 മുകളില്‍ 2 എന്നിങ്ങനെയാണ് ഗുണനഘടകം നിശ്ചയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ലെങ്കിലും ഇത് ഒരു കൊടും വഞ്ചനയാണ്. കാരണം കേരളത്തിലെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു നഗരപ്രദേശം ഇല്ലാത്ത ഗ്രാമം വിരളമാണ്. അതായത് കേരളത്തിലെ മൊത്തം ഗ്രാമ പ്രദേശങ്ങളിലും പരമാവധി വിപണി വിലയുടെ 2.40 ഇരട്ടി മാത്രമാണ് വില ലഭിക്കുക. 26-ാം വകുപ്പ് പ്രകാരം നിശ്ചയിക്കുന്ന മാര്‍ക്കറ്റ് വില എന്നത് രജിസ്റ്റര്‍ ചെയ്ത അക്വിസിഷന്‍ ആക്ട് പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം പോലും ലഭിക്കില്ല എന്നതാകും സ്ഥിതി. കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ നാടുനീളെ വാതോരാതെ പ്രസംഗിച്ചു നടക്കുകയും കര്‍ഷകര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്ത കോണ്‍ഗ്രസ്സുകാരുടെ തനിസ്വരൂപമാണ് പുതിയ നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകരുടെ പേരില്‍ ദിവസങ്ങളോളം പാര്‍ലമെന്റ് സമ്മേളനം സ്തംഭിപ്പിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

Kerala

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.